നഷ്‌ടങ്ങളുടെ ആകാശം; ആരവങ്ങളും യാത്രികരുമില്ലാതെ കരിപ്പൂര്‍ വിമാനത്താവളം

0

കരിപ്പൂര്‍ > കേന്ദ്ര സര്‍ക്കാരും കോവിഡും വിലങ്ങിട്ടപ്പോള്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇടിച്ചിറങ്ങിയത് നഷ്ടങ്ങളിലേക്ക്. വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചിറകരിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കരുതലില്‍ ഉണര്‍ന്നുതുടങ്ങവേ മഹാമാരി വീണ്ടും കരിനിഴല്‍വീഴ്ത്തി. കഴിഞ്ഞ ലോക്ഡൗണിനുശേഷം സര്‍വീസുകള്‍ പുനരാരംഭിക്കവെയാണ് 2020 ആഗസ്ത് ഏഴിന് വിമാന അപകടമുണ്ടായതും വലിയ വിമാനങ്ങളുടെ സര്‍വീസിന് വീണ്ടും വിലക്കേര്‍പ്പെടുത്തിയതും. വര്‍ഷം 20 ലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണവും വരുമാനവും ശോഷിച്ചു.

You might also like