കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം വീണ്ടും കടുപ്പിച്ച് കര്‍ണാടക; 72 മണിക്കൂറിനുള്ളില്‍ എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

0

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം വീണ്ടും കടുപ്പിച്ച് കര്‍ണാടക; 72 മണിക്കൂറിനുള്ളില്‍ എടുത്ത RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബംഗളുരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം വീണ്ടും കടുപ്പിച്ച് കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് രേഖയുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. കാസര്‍കോട്, വയനാട് അതിര്‍ത്തികളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. രണ്ട് ഡോസ് വാക്സീനും എടുത്തവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ട്. യാത്രക്കാര്‍ക്ക് മതിയായ രേഖയുണ്ടെന്ന് വിമാന, ട്രെയിന്‍, ബസ് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. കേരളത്തില്‍ ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വ്യതിയാനങ്ങള്‍ കണ്ടത് സുരക്ഷ ശക്തമാക്കാന്‍ കാരണമായെന്നാണ് കര്‍ണാടകയുടെ നിലപാട്.

You might also like