കാശ്മീരില്‍ പിടിയിലായ ലഷ്‌ക്കര്‍ ഇ തൊയ്ബാ ഭീകരന്‍ നദീം അബ്രാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍ : കാശ്മീരില്‍ പിടിയിലായ ലഷ്‌ക്കര്‍ ഇ തൊയ്ബാ ഭീകരന്‍ നദീം അബ്രാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പാരിംപോരയിലെ ചെക്ക്പോസ്റ്റില്‍ വെച്ചാണ് ഇയാളും കൂട്ടാളിയും പിടിയിലായത്. തടഞ്ഞു പരിശോധിച്ച ഉദ്യോഗസ്ഥന്‍ ഐഡന്റിറ്രി കാര്‍ഡ് ചോദിച്ചപ്പോള്‍ ബാഗുതുറന്ന് ഗ്രനേഡ് എടുക്കുകയായിരുന്നു. പിടികൂടി വിശദമായ പരിശോധനയിലാണ് ലഷ്‌കര്‍ ഇ തോയ്ബയുടെ പിടികിട്ടാപ്പുള്ളിയാണെന്ന് മനസിലായത്. ഇയാളെ പരിംപോരയിലെ താമസസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തുന്നതിനിടെ അവിടെയുണ്ടായിരുന്ന പാക്കിസ്താന്‍ പൗരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് പരസ്പരം നടന്ന പോരാട്ടത്തിലാണ് ഇരുവരും മരിച്ചത്.ആയുധളും വെടിക്കോപ്പുകളും പിടികൂടിയിട്ടുണ്ട്.

You might also like