കട്ടപ്പനയില്‍ ‘പട്ടാള’മിറങ്ങി

0

കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ ഇന്‍ഡോതിബറ്റന്‍ ബോര്‍ഡര്‍ പൊലീസും കട്ടപ്പന പൊലീസും നഗരത്തില്‍ സംയുക്ത റൂട്ട് മാര്‍ച്ച്‌ നടത്തി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജനങ്ങള്‍ക്ക് സുരക്ഷ ബോധവത്കരണം നല്‍കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് റൂട്ട് മാര്‍ച്ച്‌ സംഘടിപ്പിച്ചത്. ഇടുക്കിക്കവലയില്‍ നിന്ന് നഗരം ചുറ്റി കട്ടപ്പന സ്റ്റേഷനില്‍ സമാപിച്ച മാര്‍ച്ചില്‍ ഇന്‍ഡോതിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ 91 അംഗ കമ്ബനിയും കട്ടപ്പനയിലെ 40ല്‍പ്പരം പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഐ.ടി.ബി.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് ദയാലാ റാം, കട്ടപ്പന ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

You might also like