ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കീം പരീക്ഷാഫലമോ, റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കരുത്; ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

0

കൊച്ചി: കീം പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സിബിഎസ്‌ഇ സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജിയിലാണ് നടപടി. വ്യാഴാഴ്ചയായിരുന്നു കീം പരീക്ഷാഫലം പ്രഖ്യാപിക്കേണ്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പരീക്ഷാഫലമോ റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം.

സിബിഎസ്‌ഇ ഉള്‍പ്പടെയുള്ള വിവിധ ബോര്‍ഡുകള്‍ പ്ലസ് ടു പരീക്ഷ നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രവേശന പരീക്ഷയുടെ മാര്‍ക്കിനൊപ്പം പ്ലസ് ടുവിന്റെ മാര്‍ക്ക് കൂടി കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് വിവേചനമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേസ് അടുത്താഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും

You might also like