കേരളത്തില്‍ പകുതിയിലേറെയും തീവ്രവ്യാപന വകഭേദം വന്ന വൈറസ്; ഇരട്ട മാസ്‌ക് നിര്‍ബന്ധം

0 195

ന്യൂഡല്‍ഹി: കേരളത്തില്‍ പകുതിയില്‍ കൂടുതലും കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദം (ബി.1.1.617.2) ആണെന്ന് ജനിതപഠനം. ഒമ്പത് ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ ശേഖരിച്ച സാംപിളുകള്‍ ജനിതശ്രേണീകരണം നടത്തിയപ്പോള്‍ യുകെ വകഭേദം പ്രബലമെന്നാണ് കണ്ടെത്തിയിരുന്നത്. ഇന്ത്യന്‍ വകഭേദം മാര്‍ച്ചില്‍ കേരളത്തില്‍ 7.3 ശതമാനം മാത്രമായിരുന്നു.
ഇതിന് ബി.1.1.617 എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ ഈ വകഭേദത്തില്‍ ജനിതകമാറ്റങ്ങള്‍ ദൃശ്യമായതിനാല്‍ ഇതിനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതില്‍ ബി.1.1.617.2 ആണ് രാജ്യത്ത് കൂടുതലായും കാണുന്നത്. കോട്ടയം ജില്ലയില്‍ ഏറെയും ഈ വകഭേദമാണ്. തീവ്രവ്യയാപനശേഷിയില്‍ യുകെ വകഭേദത്തേക്കാള്‍ മുന്നിലാണിത്. ഇരട്ടമാസ്‌കും വാക്സിനേഷനും ഉള്‍പ്പടെയുള്ള നടപടികളിലൂടെയാണ് ഇതിനെ നേരിടേണ്ടത്.

You might also like
WP2Social Auto Publish Powered By : XYZScripts.com