രാജ്യത്ത് 42,625 പേര്‍ക്കു കൂടി കോവിഡ്, വ്യാപനനിരക്കില്‍ കുറവില്ലാതെ കേരളം

0

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളിലായി 42,625 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 562 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ 4,10,353 പേരാണ്  ഇന്ത്യയില്‍ നിലവില്‍ രോഗികളായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, കേസുകളുടെ എണ്ണത്തില്‍ 5,395 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൊത്തം 36,668 രോഗികള്‍ രോഗമുക്തി നേടി.  ഇതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 3,09,33,022 ആയി.

 

23,676 പുതിയ കേസുകളുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമാണ് മുന്നില്‍.  23,676 കേസുകളാണ് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

മഹാരാഷ്ട്ര 6,005 കേസുകള്‍, തമിഴ്‌നാട് 1,908 കേസുകള്‍, കര്‍ണാടക 1,674 കേസുകള്‍, ആന്ധ്രാപ്രദേശ് 1,546 കേസുകള്‍.

ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏകദേശം 81.67 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  പുതിയ കേസുകളില്‍ 55.54 ശതമാനവും കേരളത്തില്‍ നിന്നു മാത്രമാണ്.

You might also like