TOP NEWS| റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി, എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്

0 43

ദില്ലി: റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

അതെ സമയം മണ്ണെണ്ണ വില വര്‍ധന എല്ലാ കാര്‍ഡുടമകളെയും നിലവില്‍ ബാധിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കൂടുതലായി മണ്ണെണ്ണ ലഭിക്കുന്നത്. മറ്റു കാര്‍ഡുകാര്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ അര ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ വര്‍ധനയുണ്ടായിരിക്കുന്നത്

You might also like
WP2Social Auto Publish Powered By : XYZScripts.com