ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ

0

ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ. റിലേ നില്‍പ് സമരവും നവംബര്‍ 16ലെ കൂട്ട അവധി എടുക്കല്‍ സമരവും പിന്‍വലിക്കാനാണ് തീരുമാനം. രോഗീപരിചരണം മുടങ്ങാതെ ആഴ്ച്ചകളായി തുടരുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നായിരുന്നു കെജിഎംഒഎയുടെ ആരോപണം.

സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ നിസഹകരണ പ്രതിഷേധം തുടരുമെന്നും സര്‍ക്കാര്‍ ഡോക്ടേഴ്‌സ് അറിയിച്ചു.രോഗീപരിചരണം മുടങ്ങാതെഇസഞ്ജീവനി, അവലോകന യോഗങ്ങള്‍, പരിശീലന പരിപാടികള്‍, വിഐപി ഡ്യൂട്ടികള്‍ എന്നിവ ബഹിഷ്‌കരിച്ചാണ് സമരം.
You might also like