സൈനിക ശക്​തി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി കിം ജോങ്​ ഉന്‍

0

പ്യോങ്​യാങ്​: സൈനിക ശക്​തി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്​ ഉന്‍. ചൈനീസ്​ മാധ്യമമായ ഗ്ലോബല്‍ ടൈംസാണ്​ ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച്‌​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഉന്നതതല മിലിറ്ററി കമ്മീഷന്‍ മീറ്റിങ്ങിലായിരുന്നു കിം ജോങ്​ ഉന്നി​െന്‍റ നിര്‍ദേശം.

കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ മാറുന്ന സാഹചര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്​ കിം ജോങ്​ ഉന്‍ സൈനിക മേധാവികളോട്​ നിര്‍ദേശിച്ചു. ജൂണ്‍ അഞ്ചിനാണ്​ കിം ജോങ്​ ഉന്‍ ഇതിന്​ മുമ്ബ്​​ പൊതുസ്ഥലത്ത്​ പ്രത്യക്ഷപ്പെട്ടത്​.

സൈന്യത്തിനുള്ളിലെ ഭരണപരമായ പ്രശ്​നങ്ങള്‍ എത്രയും ​പെ​ട്ടെന്ന്​ പരിഹരിക്കാനും ഉന്‍ നിര്‍ദേശം നല്‍കി. നേരത്തെ ഉത്തരകൊറിയന്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ സമ്മേളനത്തില്‍ രാജ്യത്തി​െന്‍റ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കിം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വന്നിരുന്നു.

You might also like