ഐ.സി.സി ടി20 റാങ്കിങ്​; കോഹ്​ലിക്ക്​ മുന്നേറ്റം, രണ്ടാം റാങ്ക്​ നിലനിര്‍ത്തി കെ.എല്‍ രാഹുല്‍

0

ഐ.സി.സി ടി20 ബാറ്റ്​സ്​മാന്‍മാരുടെ റാങ്കിങ്​ പുറത്തുവിട്ടു. ഇന്ത്യന്‍ നായകന്‍ വിരാട്​ കോഹ്​ലി ഒരു റാങ്ക്​ മുന്നില്‍ കയറി ആറാമതായി. പുതിയ റാങ്കിങ്​ ലിസ്റ്റില്‍ ന്യൂസിലാന്‍ഡ്​ താരം ഡിവോണ്‍ കോണ്‍വേ സ്വന്തമാക്കിയത്​ സ്വപ്​ന നേട്ടമാണ്​. 46 റാങ്ക്​ കയറി താരമിപ്പോള്‍ 17ആം സ്ഥാനത്താണ്​. മൂന്ന്​ റാങ്ക്​ മുന്നില്‍ കയറി ന്യൂസിലാന്‍ഡിന്‍റെ തന്നെ മാര്‍ട്ടില്‍ ഗുപ്​റ്റില്‍ 11ആം റാങ്കിലെത്തിയിട്ടുണ്ട്​. ആസ്​ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്ബരയിലെ പ്രകടനങ്ങളാണ്​ ഇരുവര്‍ക്കും നേട്ടമായത്​.

ഇംഗ്ലണ്ട്​ താരം ഡവിഡ്​ മലനാണ്​ 915 പോയിന്‍റുമായി ഒന്നാം റാങ്കിലുള്ളത്​. ഇന്ത്യന്‍ താരം ലോകേഷ്​ രാഹുല്‍ 816 പോയി​േന്‍റാടെ രണ്ടാം സ്ഥാനത്തുണ്ട്​. പാക്​ താരം ബാബര്‍ അസം (801), ആസ്​ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്​ (788), ദക്ഷിണാഫ്രിക്കയുടെ വാന്‍ ഡര്‍ ഡസന്‍ (700*), വിരാട്​ കോഹ്​ലി (697), അഫ്​ഗാന്‍ താരം എച്ച്‌​ സസായ്​ (676*), ന്യൂസിലാന്‍ഡ്​ താരം കോളിന്‍ മണ്‍റോ (668), ന്യൂസിലന്‍ഡ്​ താരം ഇയാന്‍ മോര്‍ഗന്‍(662) എന്നിവരാണ്​ ആദ്യ പത്തിലുള്ള താരങ്ങള്‍.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ആരുമില്ല. 736 പോയി​േന്‍റാടെ അഫ്​ഗാനിസ്ഥാന്‍റെ റാഷിദ്​ ഖാനാണ്​ ഒന്നാം സ്ഥാനത്ത്. ദ. ആഫ്രിക്കയുടെ​ തബറൈസ്​ ശംസി, അഫ്​ഗാന്‍റെ മുഹമ്മദുര്‍ റഹ്​മാന്‍, ഇംഗ്ലണ്ട്​ താരം ആദില്‍ റാഷിദ്​ എന്നിവരാണ്​ ആദ്യ നാല്​ സ്ഥാനത്തുള്ളത്​.

You might also like
WP2Social Auto Publish Powered By : XYZScripts.com