കോവാക്സിനും കോവിഷീല്‍ഡും ഇടകലര്‍ത്തിയുള്ള പഠനം നടത്താന്‍ അനുമതി

0

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) യുടെ അംഗീകാരം. വെല്ലൂരിലുള്ള ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാണ് മിശ്രിത വാക്‌സിന്‍ പഠനവും അതിനുശേഷമുള്ള ക്ലിനിക്കല്‍ പരീക്ഷണവും നടക്കുന്നത്.

മുന്നൂറ് സന്നദ്ധപ്രവര്‍ത്തകരിലാണ് ആദ്യം പരീക്ഷണം നടത്തുക. ഒരു ഡോസ് കോവിഷീല്‍ഡും അടുത്ത ഡോസ് കോവാക്‌സിനുമാണ് കുത്തിവെക്കുക. മിക്‌സഡ് ഡോസ് ഫലപ്രദമാണെന്ന് നേരത്തെ ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ നടത്തിയിരുന്ന വാക്‌സിന്‍ മിശ്രണത്തെ കുറിച്ചുള്ള പഠനത്തില്‍ നിന്നെല്ലാം അനുകൂല ഫലങ്ങളായിരുന്നു ലഭിച്ചത്. ഇതിന്റെ പശ്ചാതലത്തിലാണ് പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അനുമതി നല്‍കിയത്

You might also like