രാജ്യത്ത് 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

0

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 44,157 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,33,924 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്.

അതേസമയം, 389 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണം 4,34,756 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

12,95,160 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

You might also like