രാജ്യത്ത് 10,929 പേർക്ക് കൂടി കോവിഡ് ; 392 മരണം

0

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10,929 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 14 ശതമാനം കേസുകളുടെ കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതെ സമയം കഴിഞ്ഞ ദിവസം 392 പേർ രാജ്യത്ത് കോവിഡ് മൂലം മരിച്ചതോടെ ആകെ മരണ സംഖ്യ 4,60,265 ആയി ഉയർന്നു . ആകെ രോഗമുക്തി നിരക്ക് 98.23 % ആണ് .

അതെ സമയം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,43,44,683 ആയി ഉയർന്നു.  രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനവുമാണ്.

12,509 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ രോഗമുക്തർ – 3,37,37,468.  നിലവിൽ രാജ്യത്ത് 1,46,950 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അതെ സമയം കേരളത്തിൽ കഴിഞ്ഞ ദിവസം കോവിഡ് കേസുകൾ 6,580 ആണ് റിപ്പോർട്ട് ചെയ്‌തത് . അതെ സമയം രാജ്യത്ത് ഇതുവരെയുള്ള വാക്‌സിനേഷൻ 107.92 കോടി ( 1,07,92,19,546 ) പിന്നിട്ടു .

You might also like