യുഎഇയില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്

0

അബുദാബി: യുഎഇയില്‍ ഇന്ന് 73 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം . ചികിത്സയിലായിരുന്ന 101 പേരാണ് ഇന്ന് സുഖം പ്രാപിച്ചത് . കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

പുതിയതായി നടത്തിയ 2,81,138 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.46 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെ 7,40,362 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,796 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,139 പേരാണ് കോവിഡ് മരണത്തിന് കീഴടങ്ങിയത് .നിലവില്‍ രാജ്യത്ത് 3,427 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

You might also like