രാജ്യത്ത് 11,451 പുതിയ കോവിഡ് കേസുകള്‍; രോഗമുക്തി നിരക്ക് ഉയര്‍ന്നു

0

രാജ്യത്ത് 24 മണിക്കൂറിനിടെ 11,451 പേര്‍ക്ക് കൂടി കോവിഡ്(covid) സ്ഥിരീകരിച്ചു. 13,204 പേര്‍ രോഗമുക്തരായി. 266 പേര്‍ രോഗം ബാധിച്ച് മരിച്ചു. 1,42,826 പേര്‍ നിലവില്‍ രോഗബാധിതരാണ്. 262 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

രോഗമുക്തി നിരക്ക് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 98.24% പേരാണ് രോഗമുക്തരായത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 0.42% പേര്‍ മാത്രമാണ് നിലവില്‍ രോഗബാധിതര്‍.

ഇന്നലെ കേരളത്തില്‍ 7124 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 7488 പേര്‍ രോഗമുക്തരായി. 21 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

You might also like