ചൈനയിൽ അധ്യാപകന്​ കോവിഡ് ; വിദ്യാർഥികളെ സ്​കൂളിൽ പൂട്ടിയിട്ടു

0

ബെയ്​ജിങ്​: അധ്യാപകൻ കോവിഡ്​ പോസിറ്റീവ്​ ആയതിനെ തുടർന്ന് വിദ്യാർഥികളെ ക്ലാസ്​ മുറികളിലിരുത്തി​ സ്കൂൾ പൂട്ടി ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ . തലസ്ഥാനമായ
ബെയ്​ജിങ്ങിലെ ഒരു പ്രൈമറി സ്​കൂളിലാണ്​ സംഭവം.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും സ്കൂൾ പൂട്ടുകയും ചെയ്തതോടെ, കുട്ടികളുടെ മാതാപിതാക്കൾ സ്​കൂളിന്​ പുറത്ത് തടിച്ചുകൂടി. അതെ സമയം ഈ സാഹചര്യത്തിൽ ചില കുട്ടികൾ രണ്ടാഴ്​ച്ചത്തേക്ക്​ സ്​കൂളിൽ ക്വാറൻറീനിൽ കഴിയേണ്ടി വരുമെന്ന്​ പ്രിൻസിപ്പൽ മാതാപിതാക്കളെ അറിയിച്ചിരുന്നു.

‘ക്വാറന്‍റീൻ കാലയളവിൽ കുട്ടികളോടൊപ്പം ഒരു രക്ഷിതാവിന് താമസിക്കാമെന്നും സ്​കൂളിൽ നിന്നും അറിയിപ്പുണ്ടായി. അതേസമയം, അർധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ കുറിച്ച് വിവരം ലഭിച്ചത്.

You might also like