ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകള്‍; പകുതിയോളം കേരളത്തില്‍ നിന്ന്

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,230 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 550 മരണം ഇന്നലെ സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,23,217 ആയി.(india latest covid case) 3,15,72,344 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3.07 കോടി ആളുകള്‍ ആകെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

4,05,155 ആക്ടിവ് കേസുകളാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. 42,360 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 45,60,33,754 പേര്‍ക്ക് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ എടുത്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,16,277 സാമ്പിളുകള്‍ പരിശോധിച്ചു. 46,46,50,723 പേരില്‍ ആകെ പരിശോധന നടത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
You might also like