24 മണിക്കൂറിനിടെ രാജ്യത്ത് 42,982 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു.

0

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 42,982 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 533 മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,18,12,114 ആയി. ഇതില്‍ 3,09,74,748 പേര്‍ കോവിഡ് മുക്തരായി. എന്നാല്‍, 4,26,290 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അതേസമയം, ഇന്നലെ 41,726 പേര്‍ രോഗമുക്തരായി. നിലവില്‍ 4,11,076 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

16,64,030 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.

ഹിമാചല്‍ പ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ, വിനോദസഞ്ചാരികള്‍ പ്രതിരോധ കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനിടയിലെ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

You might also like