കോവിഡ് വായുവിലൂടെ പകരും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

0

ന്യൂഡല്‍ഹി: കോവിഡ് 19 വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍നിര്‍ദേശം. ബുധനാഴ്ച പുറത്തിറക്കിയ കൊറോണ വൈറസ് ചികിത്സാ മാര്‍ഗനിര്‍ദേശത്തിലാണ് ഇതുസംബന്ധിച്ച്‌ പരാമര്‍ശമുളളത്. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്ബോള്‍ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമെ വൈറസ് പകരൂവെന്ന മുന്‍ധാരണകളെ തിരുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് രോഗിയില്‍ നിന്നുളള ദ്രവകണങ്ങള്‍ പ്രതലങ്ങളില്‍ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് പ്രതലത്തിന്റെ ഉപരിതലം അനുസരിച്ച്‌ വ്യത്യാസപ്പെടാം. ഈ പ്രതലങ്ങളില്‍ സ്പര്‍ശിച്ച കൈകള്‍ ഉപയോഗിച്ച്‌ മൂക്കിലോ, വായിലോ, കണ്ണുകളിലോ സ്പര്‍ശിക്കുന്നതിലൂടെ വൈറസ് പകരുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണല്‍ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ പറഞ്ഞിരുന്നത്.

എയ്‌റോസോളുകള്‍ക്ക് വായുവിലൂടെ 10 മീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സ്ഥിരീകിരച്ചിരുന്നു. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. അതിനാല്‍ വായുസഞ്ചാരം ഉറപ്പാക്കുന്നത് പ്രധാനമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

ഡ്രോപ്പ്‌ലെറ്റുകളുടേയോ, എയ്‌റോസോളുകളുടേയോ രൂപത്തിലുളള ഉമിനീര്‍, മൂക്കില്‍നിന്ന് പുറത്തുദ്രവം എന്നിവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് എത്തിക്കുന്നു. വലിയ ഡ്രോപ്പ്‌ലെറ്റുകള്‍ പ്രതലത്തില്‍ പതിക്കുന്നു. എയ്‌റോസോളുകള്‍ വായുവിലൂടെ വലിയ ദൂരം സഞ്ചരിക്കുന്നു. അടച്ചിട്ട വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ അതിനാല്‍ ആളുകള്‍ രോഗവാധിതരാകാനുളള സാധ്യത ഉയര്‍ന്നതാണെന്നായിരുന്നു അഡൈ്വസറി റിപ്പോര്‍ട്ട്.

രോഗിയില്‍ നിന്ന് രണ്ടുമീറ്റര്‍ അകലത്തില്‍ വരെ ഡ്രോപ്പുലെറ്റുകള്‍ പതിച്ചേക്കാം, എയ്‌റോസോളുകള്‍ പത്തുമീറ്റര്‍ വരെ വായുവിലൂടെ സഞ്ചരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like