കേരളത്തിലെ കോവിഡ് വ്യാപനം; തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

0

കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി. നേരത്തെ കേരളത്തില്‍നിന്നെത്തുന്ന രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇപ്പോള്‍ തമിഴ്‌നാടും പരിശോധന കര്‍ക്കശമാക്കിയിരിക്കുകയാണ്.

അതിര്‍ത്തിയില്‍ വ്യാഴാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും കോയമ്ബത്തൂര്‍ ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തില്‍നിന്ന് കോയമ്ബത്തൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്നുമുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

You might also like