രാജ്യത്ത് 24 മണിക്കൂറിനുള്ളല്‍ 37,593 പേര്‍ക്ക് കോവിഡ്; എറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍; കുട്ടികളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നു വിദഗ്ദ്ധര്‍

0

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളല്‍ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ കണക്കില്‍ രാജ്യത്തെ ആകെ കോവിഡ് മരണം 4,35,758 ആയി. ഇത് വരെ 3,25,12,366 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ 3,22,327 പേര്‍ ചികിത്സയിലുണ്ട്. 3,17,54,281 പേര്‍ രോഗമുക്തി നേടി.

കേരളത്തിലാണ് എറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറ്റവും കൂടുതല്‍ പേര്‍ കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളതും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 4355 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് സാഹചര്യം സാധാരണനിലയിലാകാന്‍ ഒരു വര്‍ഷം കൂടി വേണ്ടി വരുമെന്നാണ് ലോകാരോഗ്യസംഘടനയുടെ അനുമാനം.

You might also like