കെഎസ്ആര്‍ടിസിയെ അവശ്യ സർവ്വീസായി പ്രഖ്യാപിക്കുന്നത് പരിഗണനയിലെന്ന് ​ഗതാ​ഗത മന്ത്രി

0

തിരുവനന്തപുരം: കെ എസ് ആർ ടി സിയെ അവശ്യ സർവ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ വലക്കുന്ന പ്രവണത തുടർന്നാൽ ഈ നടപടി സ്വീകരിക്കും. ജനത്തെ വലച്ചുള്ള കെ എസ് ആർ ടി സി യൂണിയനുകളുടെ സമരത്തെ അം​ഗീകര‌ിക്കാനാകില്ലെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.ശമ്പളവും പെൻഷനും മുടക്കുന്നില്ല. ശമ്പള വർധന നടപ്പാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ വർധന ഉണ്ടാകുമ്പോൾ 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും. അത് ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള കാലാവധിയാണ് ചോദിച്ചത്.

You might also like