കെ​എ​സ്ആ​ർ​ടി​സി സ​മ​ര​ത്തി​നി​ടെ കൊ​ച്ചി​യി​ൽ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടിയെടുക്കും- ഗ​താ​ഗ​ത മ​ന്ത്രി

0

തി​രു​വ​നന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി സ​മ​ര​ത്തി​നി​ടെ കൊ​ച്ചി​യി​ൽ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

ജീ​വ​ന​ക്കാ​രുടെ സ​മ​ര​ത്തെ നേ​രി​ടാ​ൻ പ്രഖ്യാപിച്ച ഡ​യ​സ്നോ​ൺ ഉ​ത്ത​ര​വ് മാ​നേ​ജ്മെ​ന്‍റി​ന്‍റേ​താ​ണെ​ന്നും മ​ന്ത്രി അറിയിച്ചു. ഡ​യ​സ്നോ​ണ്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം വേ​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ശ​മ്പ​ള വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​മ​രം ര​ണ്ടാം ദി​ന​വും തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ​യാ​ണ് സ​മ​രം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്.

You might also like