ലഭ്യമായ എല്ലാ ബസുകളും നാളെ ഇറക്കും; സ്വകാര്യബസ് സമരം നേരിടാൻ കെഎസ്ആര്‍ടിസി

0

തിരുവനന്തപുരം∙ ചൊവ്വാഴ്ച നടക്കുന്ന സ്വകാര്യബസ് സമരം നേരിടാൻ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഇറക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചർച്ച നടത്തും. തിങ്കളാഴ്ച രാത്രി 10ന് കോട്ടയം നാട്ടകം ഗസ്റ്റ്‌ഹൗസിൽവച്ചാണ് ചർച്ച.

You might also like