കെ എസ് ആർ ടി സി പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ; ബദൽ സംവിധാനമൊരുക്കി പൊലീസ്

0

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ സമരത്തിൽ വലഞ്ഞ് യാത്രക്കാർ. ഗ്രാമനഗര സർവീസുകളും ദീർഘദൂര സർവീസുകളും മുടങ്ങിയതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. തിരുവനന്തപുരത്ത് പലയിടങ്ങളിലും ബദൽ സംവിധാനം പൊലീസ് ഒരുക്കുന്നുണ്ട്. തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ വന്നിറങ്ങുന്നവരെ പൊലീസ് വാഹനങ്ങളിലും സമാന്തരവാഹനങ്ങളിലുമായി കൃത്യസ്ഥലങ്ങളിൽ എത്തിക്കാനുള്ള ശ്രമം പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ട്.

You might also like