കെ.എസ്​.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വാക്​സിന്‍; രജിസ്‌ട്രേഷന്‍ നാളെ മുതല്‍

0

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സി ജീവനക്കാരെ മുന്‍​ഗണനാ വിഭാ​ഗത്തില്‍ ഉള്‍പ്പെടുത്തി വാക്സിന്‍ നല്‍കാന്‍ തീരുമാനം, ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 18 – 44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകര്‍ അറിയിച്ചു.വ്യാഴാഴ്​ച രജിസ്‌ട്രേഷന്‍ നടപടി ആരംഭിക്കും. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്​റ്റീരിയല്‍ സ്​റ്റാഫ് എന്ന മുന്‍​ഗണനാക്രമത്തിലാകും വാക്സിന്‍ ലഭ്യമാക്കുക

You might also like