പാസ്റ്റർ കുര്യൻ ജോർജ്‌ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 0

ന്യൂയോർക്ക് : എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് ഓവർസീയറും, പി വൈ പി എ സ്ഥാപക നേതാക്കളിൽ ഒരാളുമായ തട്ടയിൽ ആര്യപ്പൊയ്കയിൽ പരേതനായ ശ്രീ പി കെ ജോർജ് സാറിന്റെ മൂത്ത മകനുമായ കർത്തൃദാസൻ പാസ്റ്റർ കുര്യൻ ജോർജ് (75 വയസ്സ്) നവംബർ 15 ചൊവ്വാഴ്ച്ച വെളുപ്പിന് കർണാടകയിലെ മിഷനറി യാത്രക്ക് ശേഷം മടങ്ങവേ ബംഗ്ലൂരു യശ്വന്ത്പുരത്തിനടുത്ത് ഗൊരഗുണ്ടപാളയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അപകടം നടന്ന ഉടൻ തന്നെ അടുത്തുള്ള പീപ്പിൾസ്ട്രീ ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും പെട്ടന്നുണ്ടായ ഹൃദയാഘാതം മരണ കാരണമായി.
കാറിൽ കൂടെയുണ്ടായിരുന്നവരെ അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചുട്ടുണ്ട്. ചില ദിവസങ്ങൾക്ക് മുൻപ് സുവിശേഷ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തിയതായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം ന്യൂയോർക്കിൽ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, സുവിശേഷ / കാൺവെൻഷൻ പ്രഭാഷകനുമായിരുന്ന പാസ്റ്റർ കുര്യൻ ജോർജ്‌ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി റ്റെക് പൂർത്തിയാക്കിയ ശേഷം അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുൻപ് 1980 തുകളിൽ കുവൈറ്റിലെ കുവൈറ്റ്‌ ഓയിൽ കമ്പനിയിൽ (കെ ഒ സി) ഉയർന്ന മാനേജർ തസ്തികയിൽ ജോലി ചെയ്തിരുന്നു.

ഭാര്യ : ശ്രീമതി ഡെയ്സി കുര്യൻ. മക്കൾ : അലൻ, അനി & ആൽബർട്ട്. മരുമക്കൾ : ജൂലി, ഷൈനി. (എല്ലാവരും യു എസ് എ)

മൃതദേഹം ഉടൻ തന്നെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പിന്നീട് അമേരിക്കയിലേക്ക് കൊണ്ട് പോകും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like
WP2Social Auto Publish Powered By : XYZScripts.com