കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഹാജർനില പൂർണതോതിലാക്കി

0

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഹാജർ നില പൂർണ തോതിലാക്കി. ജീവനക്കാർ കുറവായത് പ്രവർത്തനരംഗത്ത് പ്രയാസം സൃഷ്ടിക്കുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഹാജർ നിയന്ത്രണത്തിൽ നിന്ന് ആഭ്യന്തരമന്ത്രാലയത്തെ ഒഴിവാക്കിയത്. ഗതാഗത വകുപ്പ്, താമസകാര്യ വകുപ്പ്, സർവീസ് സെന്റർ തുടങ്ങി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകളും പൂർണശേഷിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. രോഗമുള്ള ജീവനക്കാർക്ക് മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ അവധി അനുവദിക്കും. കോവിഡ് മൂന്നാം തരംഗം പിടിമുറുക്കിയതിനെ തുടർന്നാണ് സർക്കാർ കാര്യാലയങ്ങളുടെ പ്രവർത്തനശേഷി അമ്പത് ശതമാനാമാക്കി കുറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.

You might also like