കുവൈത്ത് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സേവന ഫീസ് ജൂൺ ഒന്നിന് നിലവില്‍ വരും

0

 

 

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സേവന ഫീസ് ജൂൺ ഒന്നിന് നിലവില്‍ വരും. കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് മൂന്ന്‌ ദിനാറും തിരിച്ചു വരുന്നവര്‍ക്ക് 2 ദിനാറും ടു വേ യാത്രക്കാര്‍ക്ക് 5 ദിനാറും ആണ് ഫീസ്. നേരത്തെയുള്ള മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് വിമാനത്താവളത്തില്‍ സേവനഫീസ് ഏര്‍പ്പെടുത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയത്. വിജ്ഞാപനം അനുസരിച്ച് വിമാനക്കമ്പനിയാണ് യാത്രക്കാരുടെ എണ്ണത്തിനു അനുസരിച്ച് സര്‍വീസ് ഫീ അടക്കേണ്ടത്. കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് മൂന്ന്‌ ദിനാറും തിരിച്ചു വരുന്നവര്‍ക്ക് 2 ദിനാറും ടു വേ യാത്രക്കാര്‍ക്ക് 5 ദിനാറും ആണ് ഫീസ്.

യാത്രക്കാര്‍ ടിക്കറ്റ്‌ എടുക്കുമ്പോൾ തന്നെ ഈ തുക നല്‍കേണ്ടി വരും വരും. ഫീസ് ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതിവർഷം നാല്‍പത് മില്യണ്‍ ദിനാറിന്‍റെ അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

You might also like