കുവൈറ്റ് പ്രവാസി മലയാളി നാട്ടില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

0

പാലക്കാട്: കുവൈറ്റ് പ്രവാസി മലയാളി നാട്ടില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. പാലക്കാട് കുമരനെല്ലൂര്‍ ടൗണിലെ പാടം റോഡിന് സമീപം താമസിക്കുന്ന ചുള്ളില വളപ്പില്‍ മമ്മു (ഉണ്ണി, 62 വയസ്) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം കൊവിഡ് മാനദണ്ഡപ്രകാരം അറക്കല്‍ ഖബര്‍സ്ഥാനില്‍ നടന്നു.

മംഗഫില്‍ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: സഫിയ. മക്കള്‍: സബീന, ഷമീര്‍, സമീന, സജാദ്. മരുമക്കള്‍: ഷൗക്കത്ത് (പുത്തന്‍പള്ളി), ഷാഫി (പറക്കുളം), സുജിത, സഫീദ.

You might also like