ലക്ഷദ്വീപ്: കടല്‍ത്തീരത്തെ നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്ന നോട്ടീസ് ഭരണകൂടം പിന്‍വലിച്ചു

0

കൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിലെ കടല്‍ത്തീരത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് നിര്‍ദ്ദേശിച്ച്‌ നല്‍കിയ നോട്ടീസ് ഭരണകൂടം പിന്‍വലിച്ചു. കടല്‍ത്തീരത്ത് 20 മീറ്റര്‍ പരിധിക്കുള്ളിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ബിഡിഒ നല്‍കിയ നോട്ടീസാണ് പിന്‍വലിച്ചത്. 80 ഉടമകള്‍ക്കായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്.ഇതിനെതിരെ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായതിനെതുടര്‍ന്നാണ് നോട്ടീസ് പിന്‍വലിച്ചതെന്നാണ് സൂചന. നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 25 നാണ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.തുടര്‍ന്ന് നോട്ടീസ് കിട്ടിയ ഉടമകളില്‍ ചിലര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ കെട്ടിടം പൊളിക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്. അതേ സമയം സുഹേലിയിലെ ഉടമകള്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിച്ചിട്ടില്ലെന്നാണ് വിവരം.

You might also like