ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരെ അടിയന്തരമായി നീക്കണമെന്ന് പ്രമേയം; ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രക്യപിച്ച് നിയമസഭയിൽ പ്രമേയം പാസാക്കി

0

 

 

തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രക്യപിച്ച് നിയമസഭയിൽ പ്രമേയം പാസാക്കി

ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോർപ്പറേറ്റ് താൽപ്പര്യങ്ങളും ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും ദ്വീപ് വാസികളുടെ ഉപജീവന മാർഗം തക‌ർക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി
ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണെന്നും, ദ്വീപ് ജനതയുടെ ജീവിതം തകർക്കാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പ്രത്യേക പ്രമേയത്തിൽ.
ജില്ലാ പഞ്ചായത്തിൻ്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി. കേന്ദ്രത്തിൻ്റെ താൽപര്യങ്ങൾ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുന്നു. രണ്ട് കുട്ടികളിൽ അധികം ഉള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നത് കേട്ടു കേൾവി ഇല്ലാത്ത പരാമർശം. ലക്ഷദ്വീപിൽ നടക്കുന്നത് കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളെന്ന് മുഖ്യമന്ത്രി. പ്രമേയം ഐക്യകണ്ഠേന പാസാക്കണം എന്ന് മുഖ്യമന്ത്രി നിയമസഭയിൽ

പ്രമേയത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും വി ഡി സതീശൻ. ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടനയുടെ അവകാശലംഘനമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ്.

You might also like
WP2Social Auto Publish Powered By : XYZScripts.com