ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി, ബീഫ് ഒഴിവാക്കിയതടക്കം രണ്ട് വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതി സ്റ്റേ

0

 

 

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്ക്കാരങ്ങൾക്ക് തിരിച്ചടി. രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിറേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മൽ അഹമ്മദിന്റെ പൊതു താൽപര്യ ഹർജിയിൽ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി.

You might also like