ലാസ്​റ്റ്​ ഗ്രേഡ് സര്‍വന്‍റ് റാങ്ക് ലിസ്​റ്റ്​; ഉറപ്പുകള്‍ സര്‍ക്കാര്‍ മറന്നു, വാതിലുകള്‍ മുട്ടി ഉദ്യോഗാര്‍ഥികള്‍

0

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​േ​ട്ട​റി​യ​റ്റി​ന് മു​ന്നി​ല്‍ മു​ട്ടി​ലി​ഴ​ഞ്ഞും, ഭി​ക്ഷ​യാ​ചി​ച്ചും ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചും സ​മ​രം ന​ട​ത്തി​യ ലാ​സ്​​റ്റ്​ ഗ്രേ​ഡ് സ​ര്‍​വ​ന്‍​റ് റാ​ങ്ക് ലി​സ്​​റ്റി​ല്‍​പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ര്‍​ക്കാ​ര്‍ വീ​ണ്ടും മ​റ​ന്നു.

റാ​ങ്ക് ലി​സ്​​റ്റ്​ അ​വ​സാ​നി​ക്കാ​ന്‍ ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കി​യ ഉ​റ​പ്പു​ക​ള്‍ പാ​ഴ്വാ​ക്കാ​യി. 46285 പേ​ര്‍ ഉ​ള്‍​പ്പെ​ട്ട റാ​ങ്ക് ലി​സ്​​റ്റ്​ ആ​ഗ​സ്​​റ്റ്​ നാ​ലി​ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ നാ​ളി​തു​വ​രെ 6673 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് നി​യ​മ​ന ശി​പാ​ര്‍​ശ ല​ഭി​ച്ച​ത്. 2015ല്‍ ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ലാ​സ്​​റ്റ്​ ഗ്രേ​ഡ് റാ​ങ്ക് ലി​സ്​​റ്റി​ല്‍​നി​ന്ന് 11,395 പേ​ര്‍​ക്കും 2012ലെ ​ലി​സ്​​റ്റി​ല്‍​നി​ന്ന് 12,959 പേ​ര്‍​ക്കും നി​യ​മ​ന ശി​പാ​ര്‍​ശ ന​ല്‍​കി​യ സ്ഥാ​ന​ത്താ​ണി​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​റിെന്‍റ അ​വ​സാ​ന​കാ​ല​ത്ത് നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​േ​ട്ട​റി​യ​റ്റി​ന് മു​ന്നി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ 34 ദി​വ​സ​ത്തെ സ​മ​രം സ​ര്‍​ക്കാ​റിെ​ന​യും മു​ന്ന​ണി​യെ​യും ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് നി​യ​മ​മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ. ബാ​ല​െന്‍റ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് സ​മ​രം ഒ​ത്തു​തീ​ര്‍​ക്ക​പ്പെ​ട്ട​ത്.

പ്ര​ധാ​ന​മാ​യും ആ​റ് ഉ​റ​പ്പു​ക​ളാ​ണ് അ​ന്ന് സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്ക് ന​ല്‍കി​യ​ത്. എ​ല്‍.​ജി.​എ​സ് ഒ​ഴി​വു​ക​ള്‍ മു​ന്‍കൂ​ട്ടി പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍ട്ട് ചെ​യ്യും, സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കി പു​തി​യ ത​സ്തി​ക സൃ​ഷ്​​ടി​ക്കും, നി​യ​മ ത​ട​സ്സ​മു​ള്ള​വ​യി​ല്‍ താ​ല്‍ക്കാ​ലി​ക സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കും, പ​രി​ശോ​ധ​ന​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​യെ നി​യോ​ഗി​ക്കും, നൈ​റ്റ് വാ​ച്ച്‌മാ​ന്‍ ഡ്യൂ​ട്ടി എ​ട്ടു​മ​ണി​ക്കൂ​റാ​യി കു​റ​ച്ച്‌ കൂ​ടു​ത​ല്‍ ത​സ്തി​ക സൃ​ഷ്​​ടി​ക്കും, സി.​പി.​ഒ ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​ലെ വീ​ഴ്ച പ​രി​ശോ​ധി​ക്കും എ​ന്നി​വ​യാ​യി​രു​ന്നു അ​വ. പ​ക്ഷേ നാ​ളി​തു​വ​രെ ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം ഉ​റ​പ്പു​ക​ളും പാ​ലി​ച്ചി​ല്ലെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള അ​ച്ച​ടി​വ​കു​പ്പി​ല്‍ ലാ​സ്​​റ്റ്​ ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം മു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര​വ​ര്‍​ഷ​മാ​യി. 40ല​ധി​കം ഒ​ഴി​വു​ക​ളാ​ണ് വ​കു​പ്പി​ലു​ള്ള​ത്. നി​ല​വി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി​യാ​ല്‍ ആ​ഗ​സ്റ്റി​ല്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന പി.​എ​സ്.​സി റാ​ങ്ക് ലി​സ്​​റ്റി​ല്‍​നി​ന്ന് 40ല​ധി​കം പേ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ മേ​ല​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​മൂ​ലം സ​ര്‍​ക്കാ​ര്‍ പ്ര​സു​ക​ളി​ലെ ര​ണ്ടാം ഗ്രേ​ഡ് ബൈ​ന്‍​റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ത​സ്തി​ക​മാ​റ്റം വ​ഴി ലാ​സ്​​റ്റ്​ ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​നു​ള്ള അ​ന്തി​മ​പ​ട്ടി​ക എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

You might also like