ഇരുപത്തിമൂന്നാം കേരള നിയമസഭ സ്‌പീക്കറായി എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു

0 149

 

 

തിരുവനന്തപുരം: കേരള നിയമസഭയുടെ സ്‌പീക്കറായി എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകൾക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്; പിസി വിഷ്ണുനാഥിന് 40 വോട്ടുകളുമാണ് നേടിയത്

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ഇന്നലയോടെ തുടങ്ങി. 28നാണ് നയപ്രഖ്യാപന പ്രസംഗം. എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനെ നേരത്തെ തീരുമാനിച്ചിരുന്നു. പിസി വിഷ്ണുനാഥാണ് യുഡിഎഫ് സ്ഥാനാർഥി

ജൂൺ 14വരെയാണ് സമ്മേളനം. 28ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതൽ ജൂൺ 2വരെ നന്ദിപ്രമേയത്തിലുള്ള ചർച്ചയും നടക്കും. ജൂൺ നാലിനാണ് 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ട് സമർപ്പണവും. ജൂൺ 7 മുതൽ 9 വരെ ബജറ്റിലുള്ള പൊതുചർച്ചയും 10ന് വോട്ടെടുപ്പും നടക്കും. ജൂൺ 14ന് സമ്മേളനം സമാപിക്കും

You might also like
WP2Social Auto Publish Powered By : XYZScripts.com