ഇനി ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് നേടാം.!! വരുന്നു, അക്രഡിറ്റഡ് ട്രെയിനിങ് സെന്റര്‍

0

ന്യൂഡല്‍ഹി : ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ തന്നെ ലൈസന്‍സ് സ്വന്തമാക്കാം. ഇതിനായി ജൂലായ് ഒന്നിന് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. ആര്‍.ടി.ഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ ഇപങ്കെടുക്കാതെ അക്രഡിറ്റഡ് സെന്ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇനി അവിടെ നിന്നു തന്നെ ലൈസന്‍സ് ലഭ്യമാകും. കേന്ദ്ര സ‍ര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രൈവിങ്ങ് സ്കൂളുകള്‍ക്കാണ് പുതിയ രീതിയില്‍ ടെസ്റ്റ് നടത്താനുള്ള അനുവാദം നല്‍കുക.മികച്ച നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണം. ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക്,​ബയോ മെട്രിക് സംവിധാനങ്ങള്‍, ടെസ്റ്റ് റെക്കോ‍‍ര്‍ഡിങ്ങ് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും.ജൂലൈയോടെ പുതിയ ഉത്തരവ് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഡ്രൈവിങ്ങ് സ്കൂളുകള്‍ക്കും അക്രഡിറ്റേഷന് അപേക്ഷിക്കാം. എന്നാല്‍ വിഷയത്തില്‍ വിശദമായ ഉത്തരവ് വന്നാല്‍ മാത്രമെ വ്യക്തത വരികയുള്ളു.

You might also like