മൂവാറ്റുപുഴയില്‍ മിന്നലേറ്റ് യുവാവ് മരിച്ചു, ആറു പേര്‍ക്ക് പരിക്ക് , രണ്ടുപരുടെ നില ഗുരുതരം

0

കൊച്ചി മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് മിന്നലേറ്റ് ഒരാള്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേല്‍ എം.എം.ജിജോ (42) കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

എം.എം.ജോജോ (36), എം.എം.ജിജി (39), പാപ്പനേത്ത് നിതേഷ് കുമാര്‍ (29), തെരുവംകുന്നേല്‍ ജോബി (40), വാഴക്കാലായില്‍ രാജു (52) എന്നിവരെ പൊള്ളലേറ്റ് മൂവാറ്റുപുഴ എം.സി..എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിപ്പണി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്‌

You might also like