ലക്ഷദ്വീപിൽ ഒരാഴ്ച്ചത്തേക്ക് കൂടി സമ്പൂർണ ലോക്ക്ഡൗൺ നീട്ടി

0

 

 

കവരത്തി: ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ ഏഴായിരത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ അശ്രദ്ധയാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നാണ് ആരോപണം.

You might also like