സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.

0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും മാത്രമാണു ശനിയും ഞായറും ഇളവുള്ളത്. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും.

നാളെയും മറ്റന്നാളും നടത്താന്‍ തീരുമാനിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല. രണ്ട് ദിവസവും സ്വകാര്യ ബസ് സര്‍വീസ് ഇല്ല. കെഎസ്‌ആര്‍ടിസി പരിമിത സര്‍വീസുകള്‍ മാത്രം നടത്തും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പതിവുപോലെ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. ശനിയും ഞായറും സമ്ബൂര്‍ണ ലോക്ഡൗണ്‍ ആണെങ്കിലും ക്ഷേത്രങ്ങള്‍ തുറക്കും. നിത്യപൂജകള്‍ നടക്കും. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭക്തര്‍ക്ക് പ്രവേശമുണ്ട്.

സമ്ബൂര്‍ണ ലോക്ഡൗണായതിനാല്‍ വാഹനങ്ങള്‍ അനുവദിക്കുകയില്ല. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ സംവിധാനമില്ല, ഹോട്ടലുകള്‍ നേരിട്ട് ചെന്ന് പാഴ്‌സല്‍ വാങ്ങാന്‍ സാധിക്കില്ല, ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാകും പ്രവര്‍ത്തിക്കുക. പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പന ശാലകള്‍, കള്ളു ഷാപ്പുകള്‍ എന്നിവയ്ക്കും തുറന്നു പ്രവര്‍ത്തിക്കാം.

You might also like