സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

0

 

 

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല. മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നതില്‍ ആരോഗ്യ വകുപ്പിന് കടുത്ത ആശങ്കയുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് വാരാന്ത്യങ്ങളില്‍ സമ്പൂർണ ലോക്ഡൗൺ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നും നാളെയും കടുത്ത നിയന്ത്രങ്ങളാണ് സംസ്ഥാനത്തുള്ളത്. കെഎസ്ആർടിസി ഭാഗികമായി സർവീസുകൾ നടത്തും. സ്വകാര്യ ബസ് സർവീസ് ഉണ്ടാകില്ല.

You might also like