കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ ജൂൺ 7 വരെ ലോക്ക്ഡൗൺ നീട്ടി

0

 

 

ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി. കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 7 വരെയാണ് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ തുടരാനാണ് തീരുമാനം. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. അവശ്യ വസ്തുക്കള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

You might also like