കുതിപ്പ് തുടര്‍ന്ന് പാചകവാതക വില; ഗാർഹിക സിലിണ്ടറിന് 25 രൂപ കൂട്ടി

0

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ പാചകവാതകത്തിന്‍റെ നിരക്ക് 866 രൂപ അമ്പത് പൈസയായി. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്‍റെ വില നാലു രൂപ കുറച്ചു. 1619 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതിയ നിരക്ക്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ മാസവും പാചകവാതക സിലിണ്ടറുകള്‍ക്ക് ഇരുപത്തിയഞ്ച് രൂപ വര്‍ധിപ്പിച്ചിരുന്നു.

You might also like