പാസ്റ്റർ എം. ജോൺസൻ (62) കർതൃസന്നിധിയിൽ

0

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഫീൽഡ് സെക്രട്ടറിയും, കൊട്ടാരക്കര സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എം. ജോൺസൻ (62) കർതൃസന്നിധിയിൽ പ്രവേശിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നു (17/8/2022) രാവിലെ അടൂർ ഹോളിക്രോസ്സ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

പത്തനാപുരം പനംപറ്റ ഇടത്തുണ്ടിൽ ജി. മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1961-ൽ ജനിച്ചു. പിന്നീട് വെള്ളക്കുളങ്ങരയിലേക്ക് താമസം മാറി. മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് ദൈവസഭയോട് ചേർന്ന് സുവിശേഷവേലയിൽ വ്യാപൃതനായി. സഭാ ശുശ്രൂഷകൻ, ഡിസ്ട്രിക്ട് ശുശ്രൂഷകൻ സ്റ്റേറ്റ് കൗൺസിൽ അംഗം, ദൈവസഭയുടെ സൗത്ത് സോൺ ഡയറക്ടർ, ക്രഡൻഷ്യൽ ബോർഡ് ഡയറക്ടർ, ചർച്ച് ഓഫ് ഗോഡ് ഓൾ ഇൻഡ്യാ ഗവേണിംഗ് ബോഡി മെമ്പർ എന്നി നിലകളിലും പ്രവർത്തിച്ചു. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ പാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : റാന്നി വലിയകാവ്, കാവും മണ്ണിൽ കുടുംബാംഗം ജെസി. മക്കൾ: ജോബിൻ USA , ജിബിൻ.(വേദ വിദ്യാർത്ഥി)

You might also like