TOP NEWS| കൊവിഡ് മൂന്നാം തരംഗം; തയാറെടുപ്പ് വേണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് മദ്രാസ് ഹൈക്കോടതി

0 170

 

 

ചെന്നൈ: കൊവിഡ് മൂന്നാം തരംഗം നേരിടാൻ കൃത്യമായ തയാറെടുപ്പുകൾ വേണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് മദ്രാസ് ഹൈക്കോടതി. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കൊവിഡ് മരണങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബത്തോട് നീതിനിഷേധം കാണിക്കരുതെന്നും ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നും ഈ മാസം 28 നകം റിപ്പോർട്ട് നൽകാണമെന്നും ഡിഎംകെ സർക്കാരിന് കോടതി ആവശ്യപ്പെട്ടു.

You might also like
WP2Social Auto Publish Powered By : XYZScripts.com