മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്നു; വ്യാ​ഴാ​ഴ്ച 25,833 പേ​ര്‍​ക്ക് രോ​ഗം

0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 25,833 പേ​ര്‍​ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണി​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 58 മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 12,764 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 23,96,340 ആ​യി. 21,75,565 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. ആ​കെ മ​ര​ണം 53,138 ആ​യി. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 1,66,353 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

You might also like
WP2Social Auto Publish Powered By : XYZScripts.com