മഹാരാഷ്ട്രയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്: ഇന്ന് 23179 പേര്‍ക്ക് രോഗബാധ

0

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23179 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. ഇന്നലെത്തെ കണക്കിനെക്കാള്‍ 30 ശതമാനം അധികമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 2698 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നാഗ്പൂരിലാണ് കൂടുതല്‍ രോഗബാധ ഉണ്ടായത്.

പൂനെയില്‍ 2612ഉം മുംബൈയില്‍ 2377ഉം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.52 ലക്ഷം കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്.70 ജില്ലകളിലാണ് രോഗികളുടെ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമായി തുടര്‍ന്നില്ലെങ്കില്‍ വീണ്ടും അതിരൂക്ഷ രോഗവ്യാപനം രാജ്യം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗം തടയാന്‍ ഒരുമിച്ച്‌ പോരാടണമെന്ന് മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് യോഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

You might also like