അമേരിക്കയിൽ മലയാളി യുവതി വെടിയേറ്റ് മരിച്ചു

0

അമേരിക്കയിലെ അലബാമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശിയായ മറിയം സൂസൻ മാത്യു എന്ന 19 വയസ്സുകാരിയാണ് ഇന്ന് അക്രമിയുടെ തോക്കിനിരയായി കൊല്ലപ്പെട്ടത്.

വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്നു മറിയം. മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് പെൺകുട്ടിയുടെ ശരീരത്തിലേക്ക് തുളച്ചുകയറുകയായിരുന്നു.

തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ് കൊല്ലപ്പെട്ട മറിയം. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്.

ഈ മാസം അമേരിക്കയിൽ ഇത്തരത്തിൽ നടന്ന രണ്ടാമത്തെ സംഭവമാണ് ഇത്. രണ്ടാഴ്ച മുൻപാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യു വെടിയേറ്റ് കൊല്ലപ്പെട്ടത്. ടെക്സാസിലെ ഡാളസിൽ കട നടത്തുകയായിരുന്ന സാജനെ ഒരു അക്രമി വെടിവെച്ചു കൊല്ലുകയായിരുന്നു.

You might also like