മലയാളി വൈദികര്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ സമിതി അംഗങ്ങള്‍

0

വത്തിക്കാന്‍ സിറ്റി: റവ. ഡോ. വര്‍ഗീസ് കോളുതറ സിഎംഐ, റവ.ഡോ.പോള്‍ പള്ളത്ത് എന്നിവരെ ‘പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റസ്’ എന്ന വത്തിക്കാന്‍ സമിതിയിലെ അംഗങ്ങളായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണു നിയമനം. നിലവില്‍ ഈ കൗണ്‍സിലില്‍ അംഗമായ ഡോ. കോളുതറയുടെ നിയമനം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടുകയായിരുന്നു.

ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ കാനന്‍ ലോ ഫാക്കല്‍റ്റിയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഡോ. കോളുതറ. പാലാ രൂപതാംഗമായ ഡോ. പള്ളത്ത് വത്തിക്കാനില്‍ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള കാര്യാലയത്തില്‍ റിലേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉള്‍പ്പെടെ സീറോമലബാര്‍ സഭയില്‍നിന്ന് മൂന്നംഗങ്ങളാണ് ഇപ്പോള്‍ ഈ പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ ഉള്ളത്.

You might also like