മണര്‍കാട് പള്ളി: സബ്‌കോടതി വിധി നിലനില്‍ക്കും -മാര്‍ ദിയസ്‌കോറോസ്

0

കോട്ടയം: മണര്‍കാട് സെന്‍റ്​ മേരീസ് പള്ളി കേസില്‍ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ട്​ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന്​ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത. നേര​േത്ത പള്ളി ഭരണവുമായി ബന്ധപ്പെട്ട്​ ഓര്‍ത്തഡോക്​സ്​ സഭക്ക്​ അനുകൂലമായി കോട്ടയം സബ്‌ കോടതി ഉത്തരവിട്ടിരുന്നു. ഇത്​ നിലനില്‍ക്കും.

പള്ളി ഭരണത്തിന് റിസീവറെ നിയമിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നല്‍കിയ ഹജിയിലാണ്​ ഇപ്പോള്‍ കോട്ടയം മുന്‍സിഫ് കോടതി വിധിയുണ്ടായിരിക്കുന്നത്. ഇതി​െന്‍റ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. വിധിപ്പകര്‍പ്പ് ലഭിച്ചതിനുശേഷം വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

You might also like